Thursday, June 28, 2007

അഗ്നി

ജനിച്ചു ഞാന്‍ ഒരഗ്നിയില്‍
അറിഞ്ഞില്ലതിന്‍ തപമൊട്ടുമേ

എന്തിനെന്നറീഞ്ഞീല എങ്കിലും
കരഞ്ഞു ഞാനെന്തിനോ

ഞാന്‍ വളര്‍ന്നു ...കാറ്റു വീശി
ആ ഇളം തെന്നലില്‍ ചാരങ്ങള്‍ പറന്നു

ജ്വലിച്ചു അഗ്നിയെന്നുള്ളിലും
പകര്‍ന്നൂ ഞാനതാവോളം

ഇന്നറീയുന്നു ഞാനതിന്‍ താപം
ഉരുക്കുന്നതെന്‍ ഞാനാമെന്നെ....